പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മത്സ്യ മാർക്കറ്റ് തുറന്നു.


പരപ്പനങ്ങാടി : ചെട്ടിപ്പടി ജംഗ്ഷനിനടുത്ത് മത്സ്യമാർക്കറ്റ് തുറന്നു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.കെ.എസ് തങ്ങൾ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ, മഹല്ല് ഖത്തീബ് ഹാഷിം ബാഖവി തങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, വി.പി ഖാദർ, കുഞ്ഞിമരക്കാർ, പി.വി തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു.