ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി


ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാൻ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊപ്പം അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിക്കും.

മുസ്‌ലിം ലീഗ് ദേശീയ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് മലപ്പുറം ലോകസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നത്.
നിലവില്‍ മുസ്‌ലിം ലീഗും സിപിഎമ്മും പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.