NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുതുപ്പള്ളി വിധിയെഴുതുന്നു, പോളിംഗ് ബൂത്തുകളിൽ വൻ തിരക്ക്, വോട്ടെടുപ്പ് തുടങ്ങി; വിജയപ്രതീക്ഷയോടെ ഇടത് വലത് മുന്നണികൾ

ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കലാശക്കൊട്ടും, നിശബ്ദപ്രചാരണവുമെല്ലാം കഴിഞ്ഞ് വിജയപ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥികളും അണികളുമെല്ലാം ബൂത്തുകളിലേക്കെത്തുന്നത്. രാവിലെ 7 മണിയോടെ പോളിംങ് ആരംഭിച്ചു. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക.

മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.കഴിഞ്ഞ ദിവസം നിശബ്ദ പ്രചാരണ ദിവസത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുകയായിരുന്നു സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളും വിതരണം ചെയ്തു വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്തത്.

 

80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകളിൽ ഇന്ന് പ്രത്യേക പോളിംഗ് സംഘം സന്ദർശനം നടത്തിയിരുന്നു. വോട്ടർമാരെ സഹായിക്കാൻ രാഷ്ട്രീയ പ്രവർത്തകർ തന്നെ മുൻപന്തിയിലുണ്ട്. പ്രധാന മുന്നണികളെല്ലാം തന്നെ വോട്ടുകൾ ഉറപ്പാക്കാൻ അണികളെ നിയോഗിച്ചിട്ടുണ്ട്.

 

യുഡിഎഫ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസാണ്. ലീജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി.

Leave a Reply

Your email address will not be published. Required fields are marked *