താനൂര്‍ കസ്റ്റഡി മരണം: മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി.എം.എ സലാം


മലപ്പുറം: താനൂര്‍ കസ്റ്റഡി മരണകേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാര മില്ലെന്നും, സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് മുസ്ലിംലീഗ് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കും.
എസ്.പി.ക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്.
അന്നൊന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി.എം.എ സലാം അഭിപ്രായപ്പെട്ടു.