അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍


തൃശൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും തൂങ്ങി മരിച്ചനിലയില്‍. സാരി രണ്ടാക്കി മുറിച്ച് അതിലാണ് തൂങ്ങിയത്. കണ്ടാണശ്ശേരി ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഖ (48) മകന്‍ അമല്‍രാജ് (21) എന്നിവരാണ് മരിച്ചത്.
അടുക്കളയോട് ചേര്‍ന്നുള്ള ചെറുവരാന്തയുടെ മുകളിലെ ഹുക്കിന്‍ മേലാണ് രണ്ടുപേരും തൂങ്ങിമരിച്ചത്. സുരേഖയും ഭര്‍ത്താവ് സുരേഷും മകന്‍ അമല്‍രാജും മാത്രമാണ് ഇവിടെ താമസം. സുരേഷ് പുറത്തു പോയി തിരിച്ചു വന്നപ്പോഴായിരുന്നു രണ്ടുപേരും തൂങ്ങിമരിച്ചത് കണ്ടത്.
ഗുരുവായൂര്‍ പൊലീസ് എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഗുരുവായൂര്‍ തെക്കേനടയിലുള്ള തയ്യല്‍ക്കടയിലെ ജീവനക്കാരിയാണ് സുരേഖ.
നേരത്തെ ഇവര്‍ കുടുംബസമേതം കണ്ടാണശ്ശേരി ചിറ്റിക്കാട്ട് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട് വിറ്റതിന് ശേഷം ഇപ്പോഴത്തെ വാടക വീട്ടിലേക്ക് മാറി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് എളവള്ളി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.