പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ



പരപ്പനങ്ങാടി: പതിമൂന്നുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി.
പാലത്തിങ്ങൽ കൊട്ടന്തല ചക്കിട്ടക്കണ്ടി അബ്ദുൽ മജീദ് (33) നെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ പെൺകുട്ടിയുടെ വീടിൻ്റെ ജനലിനുളളിലൂടെ കൈയിട്ട് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.