പോത്തിനെ അഴിക്കുന്നതിനിടെയിൽ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു


തൃശൂർ: പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് വളർത്തു പോത്തിന്റെ കുത്തേറ്റ് ഷാജു (56) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയില്‍ ഷാജുവിനെ അക്രമിക്കുകയായുരുന്നു.
അക്രമത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.