മണ്ണാർക്കാട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു


മണ്ണാർക്കാട് : പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്.
ഒരേക്കര്‍ വിസ്തൃതിയുള്ള വലിയ കുളത്തിലാണ് ഇവര്‍ മുങ്ങിത്താണത്. ഇവരുടെ പിതാവ് തൊട്ടടുത്ത് നിന്ന് തുണിയലക്കുന്നുണ്ടായിരുന്നു. കുറച്ചകലെ മാറി കുളിക്കാനിറങ്ങിയ പെണ്‍കുട്ടിളിലൊരാള്‍ മുങ്ങിത്താണപ്പോള്‍ അവരെ രക്ഷിക്കാൻ മറ്റു രണ്ടുപേര്‍ ശ്രമിക്കുകയായിരുന്നു. ഇതോട മൂവരും മുങ്ങിത്താണു.
യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു നൽകും.
പെണ്‍കുട്ടികളില്‍ രണ്ടപേര്‍ വിവാഹം കഴിഞ്ഞിവരും ഒരാള്‍ വിദ്യാര്‍ത്ഥിനിയുമാണ്.