കണ്ണൂരില്‍ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എംടി ഹൗസില്‍ മുസ്തഫയാണ് മരിച്ചത്. മറിഞ്ഞുകിടന്ന മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിനാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ 5.45ന് പട്ടുവം മുതുകുട എല്‍പി സ്‌കൂളിന് സമീപത്തായിരുന്നു അപകടമുണ്ടായത്.