പാലത്തിങ്ങൽ ബി.ടീം സൗഹൃദ കൂട്ടായ്‌മയുടെ ‘ഒന്നിച്ചോണം-2023’ 27ന് :
1 min read

പരപ്പനങ്ങാടി: പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്‌മയും രൂപ കലയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഒന്നിച്ചോണം-2023’ പരിപാടി 27ന് കാലത്ത് ഒമ്പത് മണിമുതൽ കൊട്ടന്തല എ.എം.എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
പ്രദേശത്തെ 23 ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാലത്ത് 9മണിക്ക് ബാന്റ് വാദ്യമേളങ്ങളോടെ ന്യൂകട്ടിൽനിന്നും ഘോഷയാത്ര ആരംഭിക്കും.
തുടർന്ന് 2500ഓളംപേർക്ക് ഓണസദ്യയും, മെഗാ തിരുവാതിരയും, സാംസ്‌കാരിക സംഗമവും, വിവിധ കലാപരിപാടികളും നടക്കും.
സാംസ്‌കാരിക സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിക്കും.
നാട്ടിലെ വിവിധ ക്ലബ്ബ് പ്രതിനിധികൾ അടങ്ങുന്ന ബി ടീം. നാടിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡോ.എം.എ. കബീർ, എം. കുഞ്ഞിമുഹമ്മദ്, എ.സുബ്രഹ്മണ്യൻ, സിദ്ദീഖ് കുന്നുമ്മൽ സംബന്ധിച്ചു