NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്തിമ വിധി വരുംവരെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തുടരാം, സുപ്രീം കോടതി

 

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപിയായ മുഹമ്മദ് ഫൈസലിന് തല്‍ക്കാലം എംപി ആയി തുടരാം എന്ന് സുപ്രീം കോടതി. ശിക്ഷാവിധി നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അന്തിമ വിധി വരുംവരെ മുഹമ്മദ് ഫൈസലിന് എംപിയായി തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും പരിഗണിച്ച് ഹൈക്കോടതി തീരുമാനമെടുക്കണം. ഇതിന് സുപ്രീം കോടതി ആറാഴ്ച സമയം നല്‍കി. ഉപതിരഞ്ഞെടുപ്പ് ചെലവ് ശിക്ഷാവിധി സ്റ്റേ ചെയ്യാനുള്ള ഘടകമല്ല എന്നും ഹൈക്കോടതി സൂചിപ്പിച്ചു.

 

ലക്ഷദ്വീപ് എംപിയായ മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ കവറത്തി സെഷന്‍സ് കോടതി നേരത്തെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനായ ഫൈസല്‍ കവറത്തി സെഷന്‍സ് കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ശിക്ഷാവിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ഇത് ചോദ്യം ചെയ്താണ് കേസിലെ പരാതിക്കാരനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും സുപ്രീം കോടതിയെ സമീപിച്ചത്.

 

ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് ആയിരുന്നു ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനുള്ള കാരണമായി ഹൈക്കോടതി വിധിയില്‍ പറഞ്ഞത്. ശിക്ഷാവിധിക്കുള്ള സ്റ്റേ നീക്കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ചെലവുണ്ടാകുമെന്നുമാണ് വിധിയില്‍ ഹൈക്കോടതി സൂചിപ്പിച്ചത്. മുഹമ്മദ് ഫൈസല്‍ ഇപ്പോഴും പാര്‍ലമെന്റ് അംഗമാണെന്നും അദ്ദേഹം പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് തന്നെ വിടുന്നതാകും ഉചിതമെന്നും മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു. ഈ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

Leave a Reply

Your email address will not be published.