മൂന്നിയൂരിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി


ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. മൂന്നിയൂർ പാറക്കാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയൻ ആണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് സ്കൂളിൽ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് നടത്തിയിരുന്നു.
ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്തു.
എന്നാൽ ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാത്തത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. അതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.