താനൂർ കസ്റ്റഡി മരണത്തിൽ ഏത് ഉന്നതൻ ഇടപെട്ടാലും കർശന നടപടി ഉണ്ടാകും: സജി ചെറിയാൻ


മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഏത് ഉന്നതൻ ഇടപെട്ടാലും കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ. ആർക്ക് ബന്ധം ഉണ്ടെങ്കിലും അന്വേഷണം നടക്കും. സിബിഐയിൽ നിന്ന് അന്വേഷണം മാറ്റുകയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
കസ്റ്റഡിയിൽ ഉള്ള ഒരാൾ മരിക്കാൻ പാടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതിപാദിച്ചത് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. സിബിഐ തന്നെ അന്വേഷിക്കുമെന്നും സിബിഐ അന്വേഷണം സർക്കാരിന്റെ വിശ്വാസത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് താനൂര്‍ എസ്‌ഐ കൃഷ്ണലാല്‍ നടത്തിയത്. താമിര്‍ ജിഫ്രിയെ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി തന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം നല്‍കിയ വിശദമായ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡാന്‍സാഫ് സ്‌ക്വാഡിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ ഉന്നത ഉദ്യോഗസ്ഥരായിരിക്കുമെന്നും അദ്ദേഹം പറയുന്നു.