വസന്തം നിറച്ചെത്തും ട്രെയിനുകൾ, കോയമ്പത്തുരിൽ നിന്ന് ട്രെയിനുകൾ എത്തുന്നത് ഓണപ്പൂക്കളുമായി


തിരൂർ: ട്രെയിൻ നമ്പർ 16608 കോയമ്പത്തൂരിൽ നിന്ന് കണ്ണൂർ വരെ പോകുന്ന കണ്ണൂർ എക്സ്പ്രസ് മനോഹരമായ പൂക്കളും സുഗന്ധവുമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് അൽപസമയത്തിനകം എത്തിച്ചേരും. ഇതാണ് കോയമ്പത്തൂരിൽ നിന്ന് ജില്ലയിലേക്കുള്ള പൂക്കളുമായി എത്തുന്ന പൂവണ്ടികളിലൊന്ന്. ഇതുപോലെ അർധരാത്രിയെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മുല്ലപ്പുവുമായാണ് കടന്നു വരുന്നത് ഈ വണ്ടികളുടെ ജനറൽ കംപാർട്മെന്റുകളിലും ലഗേജ് വാനുകളിലുമെല്ലാം പൂക്കളായിരിക്കും, പിന്നെ നിറയെ സുഗന്ധവും.
ബെംഗളൂരു, ഡിണ്ടിഗൽ, നിലക്കോട്ട, മൈസൂരു എന്നിവിടങ്ങളിലെ പുപ്പാടങ്ങളിൽ നിന്നുള്ള പൂക്കളാണ് ഇവിടെയെത്തുന്നത്. അത് സാധാരണ ദിവസങ്ങളിലായാലും ഓണക്കാലമായാലും അങ്ങനെ തന്നെ ഇവയെല്ലാം ഓർഡറുകൾക്കനുസരിച്ച് ഏജന്റുമാർ അവിടെ നിന്ന് കയറ്റി വിടും. ട്രെയിൻ വഴി തിരൂരിലെത്തുന്ന പൂക്കളും അതിന്റെ സുഗന്ധവും ജില്ലയിൽ മുഴുവൻ അങ്ങനെ പടരും ബസുകളിലും പച്ചക്കറി വണ്ടികളിലും പൂക്കൾ ഇവിടെ എത്തിക്കാറുണ്ട്. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കൾ, വാടാമല്ലി, മുന്നോ നാലോ തരം ചില്ലിറോസ്, മഞ്ഞ നിറമുള്ള ജമന്തി എന്നിവയാണ് പ്രധാനമായി വ്യാപാരികൾ എത്തിക്കുന്നത്. മുല്ലപ്പൂക്കളുമായി കോയമ്പത്തൂരിൽ നിന്ന് തമിഴ്നാട്ടുകാരാണ് വരുന്നത്. ഫാൻസി പൂക്കളായ ആർ ചിന്താമണി, കോഴിപ്പൂവ് എന്നിവയും ജില്ലയിൽ നിന്ന് വ്യാപകമായി ഓർഡർ നൽകാറുണ്ട്. കൂട്ടത്തിലാക്കി എത്തിക്കുന്ന ഇവ വ്യാപാരികൾക്കു നൽകിയ ശേഷം ബാക്കി തിരൂരിൽ ഇരുന്ന് വിറ്റഴിക്കുകയാണ് ചെയ്യുന്നത് ഹൊസൂരിലെ പൂപ്പാടങ്ങളിലെല്ലാം ഇവ വിരിഞ്ഞു നിൽക്കുകയാണ്.
വിളവെടുത്ത ശേഷം പൂക്കൾ മൈസൂരുവിൽ എത്തിക്കും. പിന്നെ നാട്ടിലേക്ക് ലോറിയിൽ കൊണ്ടുവരും. ചെണ്ടുമല്ലി മാത്രം ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിൽ നിന്നാണു വാങ്ങുന്നത്. ലോറിയിൽ എത്തിക്കാനും ഏറെ സൂക്ഷ്മത വേണം ചാക്കില്ല. പകരും തുടകളിൽ അടുക്കി വച്ച് വെള്ളം തളിച്ച് കാത്തുസൂക്ഷിച്ചാണ് പൂക്കൾ ഇവിടെയെത്തിക്കുന്നത്. തമിഴ് നാട്ടുകാര നേരിട്ടുതുടങ്ങുന്ന കച്ചവടവും ജില്ലയിലെ പ്രമുഖ നഗരങ്ങളിലുണ്ടാകും.