ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; മന്ത്രിസഭാ തീരുമാനമായി


തിരുവനന്തപുരം: ഈ വര്‍ഷം ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മഞ്ഞക്കാർഡ് ഉള്ളവര്‍ക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
ഓണക്കിറ്റിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.