NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

77-ാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി; രാജ്യം കനത്ത സുരക്ഷയില്‍

രാജ്യം 77ാം സ്വാതന്ത്ര്യദിന നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി.

ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുന്നവരില്‍ എട്ട് മലയാളി ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. വിവിധ മേഖലകളില്‍നിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതില്‍ 50 പേര്‍ നേഴ്‌സുമാരാണ്.

 

രാജ്യത്തെ ജനങ്ങള്‍ക്ക് മോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വീക്ഷണം യാഥാര്‍ഥ്യമാക്കുമെന്ന പ്രതിജ്ഞ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.

 

കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നോടെ 2021ല്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്  സമാപനമാകും.

Leave a Reply

Your email address will not be published.