കേരളത്തിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ വിഷം കുത്തിവെക്കാന്‍ ശ്രമം നടക്കുന്നു. ആ പ്രചരണം പോലെയുള്ള കേരളമല്ല യഥാര്‍ത്ഥ കേരളം. ഇത് ചെറുക്കാന്‍ യഥാര്‍ത്ഥ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം 2023 സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കേരളീയം 2023’ യഥാര്‍ത്ഥ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വൈകിട്ട് കേരളീയം യോഗം ചേര്‍ന്നത്. ഇരുപതോളം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് കേരളീയം 2023 സംഘടിപ്പിച്ചത്.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങള്‍, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.