അനധികൃത വിൽപ്പനയ്ക്കായി എത്തിച്ച 18 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ


വള്ളിക്കുന്ന് : അനധികൃത വിൽപ്പനയ്ക്കായി എത്തിച്ച 18 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി.
ചെമ്മാട് അമ്പാട്ട് വീട്ടിൽ രുധീഷ് (45) നെയാണ് കരുമരകാട് കൂട്ടുമൂച്ചി റോഡിൽ മാതാപുഴയിൽ വെച്ച് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നിർദ്ദേശാനുസരണം സബ്ഇൻസ്പെക്ടർ ആർ.യു.അരുൺ, സീനിയർ സി.പി.ഒ. അനിൽകുമാർ സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, ഹോം ഗാർഡ് ശശികുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.