ഓണം സ്വർണോത്സവം – 23: പരപ്പനങ്ങാടിയിൽ തുടക്കമായി


പരപ്പനങ്ങാടി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സവം 2023 പരപ്പനങ്ങാടി യൂണിറ്റിൽ തുടക്കമായി.
സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡൻ്റുമായ എം.സി.റഹീം ഉദ്ഘാടനം പരിപാടി നിർവഹിച്ചു.
പരപ്പനങ്ങാടി മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാലാമത്തെ നറുക്കെടുപ്പ് സ്വർണ്ണാലയ ജ്വല്ലറിയിൽ വെച്ച് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അഷറഫ് കുഞ്ഞാവാസ് നിർവഹിച്ചു.
ഗോൾഡ് മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് കെ.കെ. ശ്രീധരൻ, സെക്രട്ടറി കെ.കെ.മോഹനൻ, വൈസ് പ്രസിഡൻ്റുമാരായ റഫീഖ് സ്വർണാലയ, നൗഫൽ ഇല്ല്യൻ, ഷിജിൻ സുകുമാരൻ, രാമദാസ് അച്ചുട്ടിസൺസ്, അഫ്സൽ ഹിസാം, മർച്ചൻ്റ്സ് സെക്രട്ടറി വിനോദ് എ.വി ടെക്സ് എന്നിവർ സംസാരിച്ചു.