NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നിര്‍ണായകം

1 min read

 

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനേഴ്‌ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലെ TRENDല്‍ വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തത്സമയം അറിയാൻ കഴിയും.രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്കും 15 പഞ്ചായത്ത് വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും എട്ടു വീതം സീറ്റുകളാണ് ലഭിച്ചത്.

 

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ലീഗ് സ്വതന്ത്ര അംഗം കൂറ് മാറിയതിനെ തുടർന്ന് എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ഭരണം ഉറപ്പിക്കാൻ എൽഡിഎഫിന് ജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published.