NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘എന്റെ യാത്ര അവസാനിച്ചിട്ടില്ല’; രാഹുൽ ലോക്സഭയിൽ

 

ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെ രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തി. തന്റെ അം​ഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ പറഞ്ഞു.

 

 

ഇന്നത്തെ തന്റെ പ്രസം​ഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുൽ പറഞ്ഞു. രാഹുൽ സംസാരിക്കുന്നതിനിടെ സഭയിൽ ബഹളം ഉണ്ടായി. ബിജെപി അം​ഗങ്ങൾ‌ ക്വിറ്റ് ഇൻഡ്യ മുദ്രാവാക്യം മുഴക്കി ബഹളം വെക്കുകയായിരുന്നു. റൂമിയെ ഉദ്ധരിച്ചാണ് രാഹുൽ സംസാരിച്ചു തുടങ്ങിയത്.

 

 

“ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങൾ കേൾക്കും. ഇന്ന് ഭയക്കേണ്ടതില്ല. അ​ദാനിയെക്കുറിച്ചല്ല ഞാൻ പറയുക. രാജ്യത്തെ അറിഞ്ഞുള്ള എന്റെ യാത്ര അവസാനിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഞാൻ യാത്ര ചെയ്തു. കശ്മീർ വരെ സഞ്ചരിച്ചു. യാത്രയുടെ ലക്ഷ്യം പലരും ചോദിച്ചു. എന്റെ യാത്ര ഇനിയും തുടരും. ഭാരത് ജോഡോയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. യാത്ര ആരംഭിച്ചപ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധികളിൽ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും. “.

Leave a Reply

Your email address will not be published. Required fields are marked *