വികസനച്ചുവടുമായി മലപ്പുറം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ; അമൃത് ഭാരത് ആദ്യ ഘട്ടത്തിൽ തിരൂർ

തിരൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതിയിലൂടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി തറക്കല്ലിടുന്നു.

തിരൂർ : അമൃത് ഭാരത് പദ്ധതിയിലൂടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി തറക്കല്ലിട്ടതോടെ വികസന പ്രതീക്ഷയിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ പാർക്കിങ്, പ്ലാറ്റ്ഫോം ഷെൽറ്റർ കവാടങ്ങളുടെ മോടി കൂട്ടൽ ജനറേറ്റർ, ശുചിമുറികൾ, എസ്കലേറ്റർ, മേൽപാലം, ലിഫ്റ്റ്. സിസിടിവി ക്യാമറകൾ തുടങ്ങി 18 കോടി രൂപയുടെ അടിസ്ഥാന വികസനങ്ങളാണു തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമാണിത്.
രണ്ടാം ഘട്ടത്തിൽ പരപ്പനങ്ങാടി, കുറ്റിപ്പുറം, നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളിലും പദ്ധതി തുടങ്ങും തിരൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം ജില്ലയെ സംബന്ധിച്ച് ഏറെ അഭിമാനം നൽകുന്നതാണെന്നു ചടങ്ങിൽ പങ്കെടുത്ത മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇവിടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാനുള്ള നടപടിയും റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. സ്റ്റേഷന്റെ പ്രാധാന്യം റെയിൽവേ ബോധ്യമായതിനാലാണ് ഇവിടെ വികസനം കൊണ്ടുവരുന്നതെന്നും സ്റ്റോപ്പുകളുടെ കാര്യത്തിലും ഇതുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതോടെ തിരൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
നഗരസഭ വിട്ടുനൽകിയാൽ മത്സ്യമാർക്കറ്റ് നിൽക്കുന്ന സ്ഥലം കൂടി ചേർത്ത് സ്റ്റേഷൻ വികസിപ്പാക്കെന്നും എംപിപറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎൽഎ, തിരൂർ നഗരസഭാധ്യക്ഷ എ.പി.നസീമ,അമൃത് ഭാരത് നോഡൽ ഓഫിസർ പി.ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.