കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്ദേ;ശീയ പാത സംഘം പരിശോധിച്ചു


തിരൂരങ്ങാടി, ‘ദേശീയപാതയിൽ കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം പരിശോധിക്കുന്നതിന് ദേശീയ പാത വിഭാഗം കെ എൻ ആർ സി മേധാവികൾ സ്ഥലം സന്ദർഗിച്ചു, കക്കാട് ജി എം യു പി സ്കൂൾ, ക്ഷേത്രം, മദ്രസ, മസ്ജിദ് തുടങ്ങിയവ ഉൾപ്പെടുന്ന മേഖലയിൽ നടപ്പാത അനിവാര്യമാണെന്ന് നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങലും മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ സുജിനി മുള മുക്കിലും നാട്ടുകാരും സംഘത്തെ ബോധ്യപ്പെടുത്തി, പ്രൊജക്ട് മാനേജർ പി ഡി, ശേ ഷുനാഥ്,, ലൈസൺ ഓഫീസർ അഷ്റഫ് തുടങ്ങിയവർ പരിശോധന നടത്തി.
അഞ്ച് മീറ്റർ വീതിയിൽ 30 മീറ്റർ നീളത്തിലുമായി സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ നടപ്പാത പരിഗണിക്കാമെന്ന് സംഘം പറഞ്ഞു, കഴിഞ്ഞ മാസം കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി,വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു.കെ, പി, എ മജീദ് എം, എൽ എ നിവേദനം നൽകിയിരുന്നു.
പരിശോധനക്ക് ജനപ്രതിനിധികളായ ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി മുള മുക്കിൽ, ഒ ഷൗക്കത്തലി, കെ എം മൊയ്തീൻ, പോക്കാട്ട് അബ്ദുറഹിമാൻ കുട്ടി, ടി, കെ നാസർ, കെ, മൂസക്കോയ,ഇവിസലാം മാസ്റ്റർ, റിയാസ് കൊയപ്പ, പി ഷാഫി ഹാജി ,പി മുസ്താഖ്, കെ പി ഹനീഫ, ഒ.റഹീം, കെ, എം സിദ്ദീഖ്, തുടങ്ങിയവർ നേതൃത്വം നൽകി,