10 കോടിയുടെ ലോട്ടറിയടിച്ച ഭാഗ്വസേനക്കാരെ തേടി അഭ്വർഥന പ്രവാഹം


പരപ്പനങ്ങാടി : മൺസൂൺ ബംപറടിച്ച പരപ്പനങ്ങാടിയിലെ ഹരിതകർമസേനാംഗങ്ങളെ തേടിയെത്തുന്നത് പോസ്റ്റ് കാർഡിൽ എഴുതിയിട്ട ഒട്ടേറെ സഹായാഭ്യർഥന കത്തുകൾ. ബംപറടിച്ചവരുടെ കുട്ടത്തിലെ ചിലരുടെ പേരിലാണ് പല കത്തുകളും എന്നാൽ മേൽവിലാസം കൃത്യമല്ല.
ഹരിതകർമസേന, പരപ്പനങ്ങാടി നഗരസഭ എന്നോ പരപ്പനങ്ങാടി, ഭാഗ്യഹരിതകർമ സേന എന്നോ ആണ് വിലാസമായി എഴുതിയിരിക്കുന്നത്. പരപ്പനങ്ങാടിയിൽ ഹരിതകർമസേനയിൽ ജോലി ചെയ്യുന്ന 11 പേർ ചേർന്നെടുത്ത ടിക്കറ്റിന് കേരള മൺസൂൺ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചിരുന്നു.
വർഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും ജീവിത പ്രാരാബ്ങങ്ങൾ മാത്രം ബാക്കിയിരിപ്പായുള്ളവരാണ് ഈ വിജയികളെല്ലാം. ലോട്ടറിയടിച്ചിട്ടും ഇവർ ഹരിതകർമസേനയിലെ ജോലി ഉപേക്ഷിച്ചിട്ടില്ല.