തിരൂരങ്ങാടിയിൽ നിന്നും ഊട്ടിയിലോട്ട് പോയ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം ; 6 പേർക്ക് പരിക്ക്


തിരൂരങ്ങാടി: ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്.
കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തേരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വാഹനം കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് കിട്ടിയ പ്രാഥമിക വിവരം.
പരിക്കേറ്റവരെ നാട്ടുകാരും മറ്റും ചേർന്ന് ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു . എല്ലാവരും ഇപ്പോൾ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ് . പരിക്ക് സാരമല്ലന്നാണ് വിവരം.