NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘കെ-സ്ട്രൈഡു’ മായി കുടുംബശ്രീ

1 min read

മലപ്പുറം : ഡ്രൈവിംഗ് പ്രായോഗിക ജീവിതോപാധിയാക്കുന്നതിൽ സ്ത്രീ പ്രാധിനിധ്യം ഉറപ്പ് വരുത്താനായാണ് സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനവുമായി കുടുംബശ്രീ ജില്ലാ മിഷൻറെ ‘കെ-ഡ് പദ്ധതി നടപ്പാക്കുന്നത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ തനത് പദ്ധതിയാണിത്.

 

ഓരോ സി.ഡി.എസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രാദേശിക ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നതാണ്. നിലവിൽ നിരവധി സി.ഡി.എസുകളിൽ കുടുംബശ്രീ ഹരിതകർമസേനാംഗങ്ങൾ വാഹനം ഉപയോഗിച്ച് വരുന്നുണ്ട്. അരീക്കോട് നിന്നും ജയശീല കെ, കീഴുപറമ്പ് നിന്നും ഷെറീന ഇക്ബാൽ പി എന്നീ ഹരിത കർമ്മ സേനാംഗങ്ങൾ ഈ പദ്ധതിയുടെ വിജയ ശ്രീലാളിതരായി മുന്നേറുന്ന ഗുണഭോക്താക്കളാണ്

 

കുടുംബശ്രീ അംഗങ്ങളോ ഓക്സിലറി അംഗങ്ങളോ ആയ അപേക്ഷകർക്ക് ഈ പദ്ധതിയിൽ മുൻഗണന ലഭിക്കുന്നതാണ്. ജില്ലയിൽ മൂവായിരം പേർക്ക്, ഒരു സി.ഡി.എസിൽ നിന്നും ചുരുങ്ങിയത് പത്തു പേർക്ക് വീതം പദ്ധതി വഴി പരിശീലനം നൽകുന്നതാണ്. മുച്ചക്ര, നാലു ചക്ര വാഹനങ്ങൾക്കാണ് പരിശീലനം നൽകുക.

 

ഡ്രൈവിംഗ് പരിശീലനത്തിലൂടെ സ്വന്തമായോ അല്ലാതെയോ ഉള്ള വാഹനത്തിലൂടെ ഡ്രൈവിംഗ് ഒരു വരുമാനമാർഗമായി ഉപയോഗിക്കാവുന്നതാണ് ആശുപത്രി, ഓഫീസ് വാഹനങ്ങളുടെ ഡ്രൈവറായും സ്ത്രീകൾക്ക് മാത്രമായുള്ള വാഹനങ്ങളുടെ ഡ്രൈവറായും ഓട്ടോ ടാക്സി ഡ്രൈവറായും സമൂഹത്തിൽ സുരക്ഷയുടെ കരങ്ങളാകാൻ സ്ത്രീകൾക്ക് ലഭിക്കുന്ന ഒരു സുവർണാവസരമാണ് ഇതെന്ന് മലപ്പുറം ജില്ലാ മിഷൻ കുടുംബശ്രീ യുടെ കോർഡിനേറ്റർ ജാഫർ കെ കത്ത് അഭിപ്രായപ്പെട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!