ജനിതക വിളകളുടെ നയം മാറ്റി സർക്കാർ; സാങ്കേതിക വിദ്യകൾ സ്വീകരിക്കണം


തിരുവനന്തപുരം: ജനിതക വിളകളുടെ കാര്യത്തില്‍ നയം മാറ്റി സംസ്ഥാന സര്‍ക്കാര്‍. ജനിതക വിളകള്‍ക്ക് പകരം ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് ഇടത് സര്‍ക്കാര്‍ തിരുത്തിയത്. ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ച് ജനിതക വിളകള്‍ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം.
കാര്‍ഷിക സമ്പ്രദായത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി പുതിയ സാങ്കേതിക വിദ്യകളെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജനിതക വിളകള്‍ക്കെതിരെ 2017ല്‍
നിയമസഭ പ്രമേയം ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു. സിപിഐഎമ്മിന്റെ കര്‍ഷക സംഘടനകളും ജനിതക വിളകളുടെ വ്യാപനത്തെ ശക്തമായി എതിര്‍ത്തിരുന്നു.
ജനിതക വിത്തുകൾ സംബന്ധിച്ച സർക്കാരിൻെറ നയം മാറ്റത്തെ ന്യായീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എം തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ചില മേഖലകളിൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഉത്പാദന ക്ഷമത ഉയർത്തേണ്ടി വരുമ്പോൾ ചിലപ്പോൾ വിത്ത് തേങ്ങയുടെ പരിപാടി അവസാനിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജനിതക ശാസ്ത്ര കഴിവുകളെ പ്രയോജനപെടുത്തണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.