‘അവനെ ചിക്കനും മട്ടനും തിന്ന് കൊഴുക്കാൻ സമ്മതിക്കില്ല, ഞങ്ങൾക്ക് വിട്ടു തരണം’;രോഷാകുലരായി നാട്ടുകാർ


‘ഇനിയൊരു കുഞ്ഞിനോടും മകളേ മാപ്പ് എന്ന് പറയേണ്ടി വരരുത്’
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ മരണത്തില്‍ രോഷാകുലരായി നാട്ടുകാര്‍. ഇനിയൊരു കുഞ്ഞിനോടും മകളേ മാപ്പ് എന്ന് ഇനി പറയേണ്ടി വരരുത്. അസ്ഫാക്കിനെ തങ്ങള്‍ക്ക് വിട്ടുതരണം. അവനെ എന്തെങ്കിലും ചെയ്തിട്ട് തങ്ങള്‍ ജയിലില്‍ പോയി കിടന്നോളാം. ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തയ്ക്കാട്ടുകര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം കീഴ്മാട് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസം സ്‌കൂട്ടറിടിച്ച് ഒരു പെണ്‍കുട്ടി മരിച്ചപ്പോള്‍ പ്രതി പറഞ്ഞത് സ്‌കൂട്ടറാകുമ്പോള്‍ തട്ടും മുട്ടും എന്നാണ്. 17 കേസില്‍ പ്രതിയായ ഒരാള്‍ സ്വതന്ത്രനായി ഇറങ്ങി നടക്കുകയാണ്. എങ്ങനെയാണ് ഒരു പ്രതിക്ക് ഇങ്ങനെ സംസാരിക്കാന്‍ കേരളത്തില്‍ സാഹചര്യമുണ്ടാകുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.
‘അവനെ ജയിലില്‍ ചിക്കനും മട്ടനും കൊടുത്ത് കൊഴുപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടാണെങ്കിലും അവനെ ഞങ്ങള്‍ ഇറക്കികൊണ്ടുവരും. നാളെ ഒരു കുഞ്ഞിനോടും മകളെ മാപ്പ് എന്ന് പറയേണ്ടി വരരുത്. നമ്മളിപ്പോള്‍ ഒരുപാട് മാപ്പ് പറഞ്ഞു കഴിഞ്ഞു. ഇനി ഒരു കുഞ്ഞിനോടും മാപ്പ് പറയേണ്ടി വരരുത്. ഇല്ലെങ്കില്‍ നമ്മളൊന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ല,’ നാട്ടുകാർ പറഞ്ഞു.
സ്ത്രീകള്‍ക്ക് വേണ്ടി ഒത്തിരി നിയമങ്ങളുണ്ടെന്ന് പറയുന്നു. നിയമത്തിലാണ് അപാകതയെങ്കില്‍ നിയമം മാറ്റി എഴുതണം. പിഞ്ചു കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് ഒന്നുങ്കില്‍ ഏകാന്ത തടവ് അല്ലെങ്കില്‍ വധശിക്ഷയോ നല്‍കണം. നമ്മുടെ നികുതിപ്പണം കൊണ്ട് അവന്‍ ചിക്കനും മട്ടനും തിന്ന് കൊഴുക്കേണ്ട.ഇത് അയാളുടെ കുടുംബത്തിന് സംഭവിക്കുമ്പോഴെ മനസ്സിലാകൂ. ആ കുട്ടിയുടെ മരണവിവരം കേട്ടിട്ട് ഉറക്കം പോലും വന്നില്ലെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു.