പരപ്പനങ്ങാടിയിൽ എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ

തിരൂരങ്ങാടി മണ്ഡലം എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ പരപ്പനങ്ങാടിയിൽ എൽ.ജെ.ഡി ജില്ല പ്രസിഡണ്ട് സബാഹ് പുൽപറ്റ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി : മണിപ്പൂർ ജനതയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ പരപ്പനങ്ങാടിയിൽ എൽ.ജെ.ഡി. ജില്ല പ്രസിഡന്റ് സബാഹ് പുൽപറ്റ ഉദ്ഘാടനം ചെയ്തു.
ജി. സുരേഷ് അധ്യക്ഷനായി. വി.പി. സോമസുന്ദരൻ, തയ്യിൽ അലവി, അഡ്വ. സി. ഇബ്രാഹീം കുട്ടി, ടി. കാർത്തികേയൻ, നിയാസ് പുളിക്കലകത്ത്, കെ. മൊയ്തീൻകോയ, പാലക്കണ്ടി വേലായുധൻ, സി.പി. അബ്ദുൾ വഹാബ്,
ഗിരീഷ് തോട്ടത്തിൽ, കെ.സി. നാസർ, എം. സിദ്ധാർത്ഥൻ, കെ.കെ. ജയചന്ദ്രൻ, എം.പി. സുരേഷ് ബാബു, കെ. ഉണ്ണി എന്നിവർ സംസാരിച്ചു.