NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു

 

ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. പണ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഷാദ്. ബീച്ച് നവീകരണത്തിന് ഇറക്കിയ കല്ലുകളിൽ തലയിടിച്ചാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം. അവധിയായതിനാൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.

 

തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവർഷമായി പ്രവാസിയാണ്. ഭാര്യ: അർഷാ നൗഷാദ്, മകൾ: ഐറാ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.

Leave a Reply

Your email address will not be published.