NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കടലാക്രമണം രൂക്ഷം, വീടുകളിൽ വെള്ളം കയറി; ബോട്ടുകൾ കുറുകെ വെച്ച് കാസർകോ‍ഡ് സംസ്ഥാനപാത ഉപരോധിക്കുന്നു

കാസർകോഡ്: കാസർകോഡ് കരിന്തളം വില്ലേജിലെ കീഴ്മാല പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. രൂക്ഷമായ കടലാക്രമണത്തെ തുടർന്നാണ് വീടുകൾ വെള്ളം കയറിയത്. കലക്ടർ ഉൾപ്പെടെയുള്ള അധികൃതർ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഫൈബർ ബോട്ടുകൾ കുറുകെ ഇട്ടാണ് റോഡ് ഉപരോധിച്ചത്. ​സമരത്തെ തുടർന്നുണ്ടായ ​ഗതാ​ഗത തടസ്സം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് മർദ്ദിച്ചതായി സമരക്കാർ പറഞ്ഞു.

 

മൂന്ന് വർഷം കൊണ്ട് നാട് മുഴുവൻ കടലെടുക്കുെമന്നും എത്രയും പെട്ടെന്ന് ഹാർബർ നിർമ്മിക്കണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു. ‌ സ്ഥലം സന്ദർശിക്കാൻ ഇന്നലെ വരുമെന്ന് കലക്ടർ അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇന്നും കലക്ടർ എത്തിയില്ലെന്നും എത്തുന്നത് വരെ റോഡ് ഉപരോധിക്കുമെന്നും സമരക്കാർ പറഞ്ഞു. ദേശീയപാതയുടെ പണി കൂടി നടക്കുന്നതിനാൽ വാഹനങ്ങളുടെ വലിയ നിരയാണ് റോഡിലുണ്ടായത്. ബേക്കൽ സിഐ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്. രണ്ട് മണിക്ക് കലക്ടർ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് പോരെന്നും ഉടൻ എത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. കലക്ടർ എത്തുമെന്ന തഹസിൽദാറുടെ ഉറപ്പിൻമേലാണ് താൽക്കാലികമായി വാഹനങ്ങൾ കടത്തി വിടാൻ സമരക്കാർ അനുവദിച്ചത്.

Leave a Reply

Your email address will not be published.