കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരനെ ആക്രമിച്ചു


കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്.
ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.