NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉമ്മൻചാണ്ടിക്ക് ആദരവുമായി കോൺഗ്രസ്; അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരമായി കെപിസിസി നടത്തുന്ന അനുസ്മരണ പരിപാടി ഇന്ന് തിരുവനന്തപുരത്ത്. അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ പാ‍ർട്ടികളിലെ നേതാക്കൾ, സാംസ്കാരിക പ്രവ‍ർത്തകർ, സിനിമാ പ്രവർത്തകർ, മത മേലധ്യക്ഷൻമാർ എന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും.

 

അ‍ർബുധ രോ​ഗബാധയെ തുടർന്ന് ജൂലൈ 18 ന് ബെം​ഗളുരു ചിന്മയ മിഷൻ ആശുപത്രിയിൽ വച്ചാണ് ഉമ്മൻ ചാണ്ടി മരിച്ചത്. തുട‍ർന്ന് തിരുവനന്തപുരത്തെത്തിച്ചു. വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം പുതുപ്പളളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പളളിയിൽ അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കി. പ്രത്യേക കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്.

 

ഇതിനിടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് പാർട്ടിയിൽ തീരുമാനമായി. മകൾ അച്ചു ഉമ്മൻ്റെ പേരും ചർച്ചയിലുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആകും എന്ന് ഏകദേശം ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *