മണിപ്പൂരിലെ വംശഹത്യക്കെതിരെ പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം


പരപ്പനങ്ങാടി : മണിപ്പൂരിലെ വംശഹത്യക്കെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി വധം മുതൽ തുടങ്ങിയ ഫാഷിസ്റ്റ് ആക്രമങ്ങൾ അനുദിനം വർധിച്ച് വരുന്ന ഭീകരമായ അവസ്ഥയാണ് രാജ്യത്ത് വളർന്ന് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുഴുവനാളുകളും എന്റെ സഹോദരി, സഹോദരൻമാരാണന്ന് പഠിച്ചു വളർന്ന നമുക്ക് മണിപൂരിലെ പീഡിതരുടെ കണ്ണുനീര് നമ്മെ ഫാഷിസത്തിനെതിരെയുള്ള സന്ധിയില്ലാ സമരങ്ങൾക്ക് പ്രചോദനമാവേണ്ടതുണ്ട്. ഗാന്ധി വധത്തെ തുടർന്ന് ഫാഷിസത്തെ തകർത്ത് ഇല്ലായ്മ ചെയ്യാൻ കഴിയാത്ത നമുക്ക് ഇനിയെങ്കിലും ഭീകരശക്തികളെ ഇല്ലായ്മ ചെയ്യാനുള്ള കൂട്ടായ്മ ഉയർന്ന് വരണമെന്നും അദ്ധേഹം പറഞ്ഞു.
എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, കെ. സിദ്ധീഖ്, കെ. സലാം, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.