കലാപം കത്തുന്ന നാട്ടിൽ നിന്നും ഓടിയെത്തി;ദൈവത്തിന്റെ സ്വന്തം നാട്ടിൽ സുരക്ഷിതയാണിവൾ


മണിപ്പൂരിലെ സംഘർഷത്തിൽ രക്ഷതേടി എത്തിയതാണ് ഈ എട്ട് വയസ്സുകാരി. അക്രമത്തിൽ വീട് തകർന്നത്തോടെയാണ് കേരളത്തിൽ ജോലി ചെയ്യുന്ന അമ്മാവന്റെ കുടുംബത്തോടൊപ്പം മകളെ അയക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് എത്തിയ ശേഷം തുടർപഠനത്തിന് വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തയ്ക്കോട് ഗവ:മോഡൽ എൽ പി സ്കൂളിൽ പ്രവേശനം നേടിയത്. യൂണിഫോമും പാഠപുസ്തകങ്ങളും സ്കൂളിൽ നിന്നുതന്നെ നൽകി.
തുടക്കത്തിൽ എല്ലാവരോടും കൂട്ടുകൂടാനും സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ഇപ്പോൾ സഹപാഠികളോടൊപ്പം പുതിയ സാഹചര്യങ്ങളോട് ഇണങ്ങിവരുകയാണവൾ.
നിലവിൽ അച്ഛൻ, അമ്മ മൂന്ന് സഹോദരങ്ങളും മണിപ്പൂരിലെ അഭയാർത്ഥി ക്യാമ്പിലാണ്.