കൊണ്ടോട്ടി കോടങ്ങാട് വാഹനാപകടം;ഒരാൾ മരിച്ചു


കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്കും വേങ്ങര സ്വദേശികളുടെ കാറുമാണ് കോടങ്ങാടുവെച്ച് കൂട്ടിയിടിച്ചത്. ഇരുവരെയും നാട്ടുകാർ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ആദർശ മരിക്കുകയായിരുന്നു. സബീഷ് ഇവിടെ ചികിത്സയിലാണ്.
മലപ്പുറത്തെ പഴക്കടയിൽ ജീവനക്കാരാണ് ഇരുവരും. ആദർശിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.