സിപിഐ എം വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി നിലവിൽവന്നു


വള്ളിക്കുന്ന്:സിപിഐ എം തിരൂരങ്ങാടി ഏരി യാ കമ്മിറ്റി വിഭജിച്ച് വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി നിലവിൽവന്നു. തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവ ള്ളൂർ, വള്ളിക്കുന്ന്, അരിയല്ലൂർ, ചേലേമ്പ്ര ലോക്കൽ കമ്മിറ്റികളാ ണ് പുതിയ ഏരിയാ കമ്മിറ്റിക്കു കീഴിൽ വരുന്നത്.
തേഞ്ഞിപ്പല ത്ത് നടന്ന ഏരിയാ കമ്മിറ്റി രൂപീ കരണ ജനറൽ ബോഡിയിൽ ഇ നരേന്ദ്രദേവ് സെക്രട്ടറിയായി 15 അംഗ പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. യോഗത്തിൽ എൻ രാജൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശി കുമാർ, ഇ ജയൻ, ജില്ലാ കമ്മിറ്റി യംഗങ്ങളായ വേലായുധൻ വള്ളി ക്കുന്ന്, വി പി സോമസുന്ദരൻ എന്നിവർ സംസാരിച്ചു.
ഏരിയാ കമ്മിറ്റിയംഗങ്ങൾ: എൻ രാജൻ, ടി പ്രഭാകരൻ, പി പ്രിൻസ് കുമാർ, വി പി വിശ്വനാ ഥൻ, കായമ്പടം വേലായുധൻ, ടി വി രാജൻ, പി സുനിൽ കുമാർ, പി ഋഷികേശ് കുമാർ, പി വിനീഷ്, പുഷ്പ നെച്ചിക്കാട്ട്, കെ കെ സാ ജിത, സി സുനിൽ കുമാർ, പി വി അബ്ദുൾ വാഹിദ്, കെ ശശിധരൻ.