ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പരാതി നൽകി


തിരൂരങ്ങാടി : ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് കോട്ടക്കൽ പോലീസിന് പരാതി നൽകിയത്
ഉമ്മൻചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും അല്ലാതെയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം നടത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബുഷുറുദ്ധീൻ തടത്തിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് മങ്കട പെരുമണ്ണക്ലാരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അക്ബർ ചെമ്മിളി എന്നിവരാണ് കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി തൽകിയത്.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാട ഈ ഉമ്മൻചാണ്ടി … എന്തിനാടാ ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ. നിർത്തിയിട്ട് പോ . പത്ര കാരോട പറയണെ, ഉമ്മൻ ചാണ്ടി ചത്തുപോയി അത്ര തന്നെ തിർത്തിയിട്ട് പോ … എന്നാണ് വിനായകൻ വീഡിയോയിൽ പറയുന്നത്. വിമർശനം ശക്തമായതോടെ ലൈവ് വീഡിയോ നടൻ പിൻവലിച്ചിരുന്നു. താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകൾക്ക് താഴെ കമന്റുകൾ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
അതേസമയം നടനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. നടന്റെ സമൂഹമാദ്ധ്യമ പോസ്റ്റുകളിലടക്കം അസഭ്യം നിറഞ്ഞു. നടനെ കയ്യേറ്റം ചെയ്യുമെന്ന ഭീഷണികളും വരുന്നുണ്ട്.