ഫിഫ റാങ്കിംഗ്: ഇന്ത്യ 99-ൽ
1 min read

“ഇന്ത്യ അടുത്തിടെ ഇന്റർകോണ്ടിനെന്റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പും നേടിയിരുന്നു”
ഇന്ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഫിഫ പുരുഷന്മാരുടെ ലോക റാങ്കിംഗിൽ 99-ാം സ്ഥാനത്തെത്തി ടീം ഇന്ത്യ . ഇന്ത്യ അടുത്തിടെ ഇന്റർകോണ്ടിനെന്റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പും നേടിയിരുന്നു.
2023 ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ലെബനനെ 2-0 ന് മുട്ടുകുത്തിച്ചതും,തുടർന്ന് വന്ന സാഫ് ചാമ്പ്യൻഷിപ്പിൽ കുവൈതിനെ തകർത്തുള്ള കിരീടനേട്ടവുമാണ് ഇന്ത്യൻ ടീമിനെ റാങ്കിങ്ങിൽ മുന്നോട്ട് നയിച്ചത്.
ഇന്ത്യ ഇതുവരെ നേടിയിട്ടുള്ള ഏറ്റവും ഉയർന്ന ഫിഫ റാങ്കിംഗ് 94 ആണ്. 1996 ഫെബ്രുവരിയിലായിരുന്നു അത്.
യൂറോപ്യൻ, ദക്ഷിണ അമേരിക്കൻ ടീമുകൾ മാത്രം ഉൾപ്പെട്ട ആദ്യ പത്തിൽ മാറ്റങ്ങളൊന്നുമില്ല. വേൾഡ്കപ്പ് ജേതാക്കളായ ‘അർജന്റിന’ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് (രണ്ട് ), ബ്രസീൽ (മൂന്ന് ), ഇംഗ്ലണ്ട് (നാല് ), ബെൽജിയം (അഞ്ച് ), ക്രൊയേഷ്യ (ആറ് ) എന്നിവരാണ് ആദ്യ ആറിലുള്ളത്.