ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ പ്രതിഷേധവുമായി സംയുക്ത സമര സമിതി ; അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം


തിരൂരങ്ങാടി : സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു..
ആഗസ്റ്റ് 20 മുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടിയുസി, ബി.എം.എസ് യുണിയനുകള്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനത്തെ എല്ലാ എല്‍.പി.ജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
സിഐടിയു പ്രസിഡണ്ട് അഡ്വ.കെ.ടി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി യൂണിയന്‍ പ്രസിഡണ്ട് ഹരിദാസന്‍ സി. കെ. അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി അജയന്‍ കൊളത്തൂര്‍ ഐഎന്‍ടിയുസി സെക്രട്ടറി അഷ്‌റഫ് ബിഎംഎസ് സെക്ട്ടറി റിജു, പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ സംസാരിച്ചു.