പതിനൊന്ന് കിലോ കഞ്ചാവുമായി രണ്ടുപേർ തിരൂരങ്ങാടി പോലീസിൻ്റെ പിടിയിൽ


തിരൂരങ്ങാടി: പതിനൊന്ന് കിലോ കഞ്ചാവുമായി രണ്ടുപേർ തിരൂരങ്ങാടി പോലീസിൻ്റെ പിടിയിലായി.
പട്ടാമ്പി മരതൂർ പറമ്പിൽ മുഹമ്മദ് മുഫീദ് (23), ഒറീസ്സ ഭുവനേശ്വർ സാലിയ മഹാവീർ നഗർ അജിത്കുമാർ സാഹു(35) എന്നിവരെയാണ് പതിനൊന്ന് കിലോ കഞ്ചാവുമായി തിരൂരങ്ങാടി എസ്.ഐ എം മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്‌തു.
ഒറീസ്സയിൽനിന്നും കൊണ്ടുവന്നതാണ് കഞ്ചാവ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് താഴെചേളാരിയിൽ വെച്ചാണ് ഇരുവരും പിടിയിലായത്. രണ്ടു കെട്ടുകളാണ് ഉണ്ടായിരുന്നത്.
താനൂർ ഡെൻസാഫ്, തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സതീശൻ, സുബൈർ, പൊലിസുകാരായ ലക്ഷ്മണൻ, ജിഷോർ, സഹദേവൻ, മുരളി എന്നിവരും പ്രതികളെ പിടികൂടാൻ പോലീസ് സംഘത്തിലുണ്ടായിരുന്നു