17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കാമുകനുൾപ്പെടെ ആറു പേർ പിടിയിൽ

പ്രതീകാത്മക ചിത്രം

പത്തനം തിട്ടയിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേരെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലായത്. അടൂരിലാണ് സംഭവം. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.
കേസെടുത്തതിനു പിറകെയാണ് ഇവർ ഒളിവിൽ പോയത്. തുടർന്നുള്ള അന്വേഷണത്തിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കാമുകനാണെന്നാണ് സ്കൂൾ വിദ്യാർഥിനിയായ 17-കാരിയുടെ മൊഴി. ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു.പിന്നീട് ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചത്.