വഴി നീളെ അപകടം വിതച്ച് ലോറിയിലെ കയർ ; കാൽനടയാത്രികന് ദാരുണാന്ത്യം


സഞ്ചരിച്ച വഴി നിളെ അപകടം വിതച്ച് ലോറി. ലോറിയിൽ കെട്ടിയിരുന്ന കയറാണ് ജീവനെടുക്കുന്ന തരത്തിൽ വില്ലനായി മാറിയത്. കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്.കോട്ടയം ടൗണില്‍ എംസി റോഡില്‍ സംക്രാന്തി ജംഗ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കയറിൽ കുരുങ്ങിയ ആളുമായി ലോറി അൽപദൂരം മുന്നോട്ടു പോയി. ഇദ്ദേഹത്തിന്റെ വലതുകാല്‍ അപകടത്തില്‍ അറ്റുപോയി. മീറ്ററുകളോളം മധ്യവയസ്കനുമായി ലോറി മുന്നോട്ടുപോയി.ചായ കുടിക്കാനിറങ്ങിയ നാട്ടുകാരനാണ് ലോറിയിലെ കയര്‍ കുരുങ്ങി മരിച്ചത്. ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫാണ് മരിച്ചത്.
പച്ചക്കറി കയറ്റിവന്ന ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞുപോയി റോഡരികിലൂടെ നടക്കുകയായിരുന്നയാളുടെ ദേഹത്ത് കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ലോറി സഞ്ചരിച്ച വഴിയിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളും കയറിൽ കുരുങ്ങി അപകടത്തിൽ പെട്ടിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കാൽനടയായി യാത്ര ചെയ്തയാളും അപകടത്തിൽ പെട്ടിരുന്നു.