മമ്പുറം മഖാം സന്ദർശനത്തി നെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴകടവിൽ മുങ്ങിമരിച്ചു.


തിരൂരങ്ങാടി: മമ്പുറം മഖാം സന്ദർശനത്തിനെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു.

കോഴിക്കോട് പേരാമ്പ്ര സ്വദേശി എടവന പള്ളിച്ചാലിൽ
സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകൻ സിദ്ധീഖ് (32) ആണ് മരിച്ചത്. മമ്പുറം മഖാമിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

മമ്പുറം മഖാം സന്ദർശനത്തിനെത്തിയ ഏഴംഗ അംഗ സംഘത്തിൽപെട്ട ആളായിരുന്നു സിദ്ധീക്ക്.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം . തിരൂരിൽ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ട്രോമാ കെയർ സംഘവും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ഷബാന.
മക്കൾ: സിയ ജബിൻ, ഹാദി സമാൻ, ഫാത്തിമത്ത് നൈസ ജബിൻ.
സഹോദരങ്ങൾ: സൈനുദ്ധീൻ, നസീമ.