മദ്യ ലോട്ടറി മാഫിയകളെ ഒതുക്കി പരപ്പനങ്ങാടി പോലീസ്: വിവിധ കേസുകളിലായി അഞ്ചു പേർ അറസ്റ്റിൽ.


പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്നക്ക ലോട്ടറി വിപണനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തരിക്കൽ സ്വദേശി മുണ്ടു പാലത്തിങ്ങൽ ചന്ദ്രൻ (60),
പ്രയാഗ് റോഡിൽ മുബാറക്ക് പള്ളിക്ക് സമീപം കുറുട്ടിങ്ങൽ പാണ്ഡികശാല അബൂബക്കർ(72), ഉള്ളണം മുണ്ടിയങ്കാവ് ചാക്കോ പുളിയാനി വീട്, അബ്ദുൽ റഷീദ് (48), ഉള്ളണം നോർത്ത് തയ്യിലപ്പടി
പടിക്ക് പുറത്ത് സുധീഷ് (42) എന്നി നാലു പേരെയും അവർക്ക് സഹായം ചെയ്തിരുന്ന ഒരാളെയും അടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.
നാല് ഇടങ്ങളിലായി മൂന്നക്ക ലോട്ടറി നടത്തിയിരുന്ന നാല് പേരെയും അതിൽ രണ്ടുപേർക്ക് മൊബൈൽ അപ്ലിക്കേഷൻ നൽകിയ ഒളകര സ്വദേശിയായ ഇടത്തോടി വീട്ടിൽ അയ്യപ്പന്റെ മകൻ സജിത്ത് തൊപ്പശ്ശേരി (35) എന്നിവരെയുമാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
120 കുപ്പികളിലായി അനധികൃതമായി വിപണനം നടത്തുന്നതിന് വേണ്ടി കൊണ്ടുപോയിട്ടുള്ള ഇന്ത്യൻ നിർമ്മിത വിദേശം മദ്യവും ആയി അനിൽകുമാർ എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അയാൾക്ക് മദ്യം വാങ്ങുന്നതിനും വില്പന നടത്തുന്നതിനും സഹായം ചെയ്തിരുന്ന പൂക്കിപ്പറമ്പ് സ്വദേശി വാളക്കുളം നല്ലാട്ട് വീട്ടിൽ വിനേഷ് (32), നമ്പ്യാരത്ത് വീട്ടിൽ ശ്യാംചന്ദ്രൻ (28), മുസ്തഫ (33) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുകേസുകളിലുമായി ആറുപേരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ എ.വി. സുരേഷ് കുമാർ, പരമേശ്വരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, സ്മിതേഷ്, പ്രീത എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.