NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍നിന്ന് പിന്മാറുന്നു’; മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ വാദം കേള്‍ക്കാനില്ലെന്ന് ഹൈക്കോടതി ജഡ്ജി

മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും പിന്മാറി ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റൊരു ബെഞ്ച് പരിഗണിക്കും.

 

യുട്യൂബ് ചാനല്‍ വഴി 2023 ജനുവരി 4-ന് സംപ്രേക്ഷണം ചെയ്ത ഷാജന്‍ സ്‌കറിയയും ഒരു വൈദികനും തമ്മിലുള്ള സംഭാഷണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് അദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മറുനാടന്‍ മലയാളിലെ ഈ വീഡിയോ വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നുമാണ് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അന്വേഷണവുമായി സഹകരിക്കാമെന്നും കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കുമെന്നും ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ കെ എസ് നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

നേരത്തെ, പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ഷാജന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞാണ് കോടതി അറസ്റ്റ് തടഞ്ഞത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇതേ കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടുള്ള ഷാജന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഷാജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പി.വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. നിലവില്‍ ഷാജന്‍ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *