NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാജ്യത്തിന് ആവശ്യം സിവില്‍ കോഡല്ല; വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണം; സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണമെന്ന് സ്പീക്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക സിവില്‍കോഡ് പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും പ്രശ്‌നങ്ങളും സൃഷടിക്കാനുള്ളതാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സിവില്‍ കോഡല്ല, വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണമാണെന്നും അദേഹം വ്യക്തമാക്കി. മലപ്പുറം നിയോജക മണ്ഡലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്ദാനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

 

സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. സ്ത്രീവിരുദ്ധ ആശയങ്ങള്‍ വ്യകതിനിയമത്തില്‍ ഉണ്ടെങ്കില്‍ അത് മാറ്റപ്പെടണം. വ്യക്തിനിയമ പരിഷ്‌കാരത്തിന മുന്‍പേ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്യണം. അതില്ലാതെ ഒന്നും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.

അതേസമയം, ഏക സിവില്‍കോഡ് ഭരണഘടനയില്‍ ഉള്ളതാണെന്നും എന്നാല്‍ അത് നടപ്പാക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ചുറ്റപാട് വേണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ എം എസ് ഇക്കാര്യത്തില്‍ പറഞ്ഞത് ശരിയാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഭരണഘടനാപരമായിട്ട് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവില്‍ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ ഏക സിവില്‍ കോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഎംഎസ് ഇക്കാര്യത്തില്‍ പറഞ്ഞത് കൃത്യമാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭരണഘടനാപരമായിട്ട് തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഏക സിവില്‍ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. എന്നാല്‍ അതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക പരിസരം രാജ്യത്ത് വേണം. അതില്ലാത്തതിടത്തോളും കാലം ഇത് നടപ്പാക്കാന്‍ കഴിയില്ല. അതാണ് ഇഎംഎസും പറഞ്ഞത്. ഇഎംഎസ് പറഞ്ഞത് കൃത്യമാണ്.ഏക സിവില്‍ കോഡിലേക്കെത്താനുതകുന്ന രീതിയിലുള്ള വിവിധ ജാതി മത വിഭാഗങ്ങളിലുള്ള സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെ വളരെ ഗൗരവമായ ചര്‍ച്ച ഇന്ത്യയില്‍ നടക്കണം. ഇന്നത്തെ പരിസ്ഥിതിയില്‍ ഏക സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്’ എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.