NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ വിൽപ്പനക്കായി എത്തിച്ച 120 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി : അനധികൃത ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയിലായി. കോഴിച്ചെന തെന്നല സ്വദേശി കിഴക്കേപുരക്കൽ അനിൽകുമാർ  (43)നെയാണ് അയാളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ ഉള്ള ഓട്ടോ സഹിതം പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെയുടെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, രാമചന്ദ്രൻ, സ്മിതേഷ്,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്  റഹ്മാൻ, വിബീഷ്,രഞ്ജിത്ത് എന്നിവർ ചേർന്ന് കാര്യാട് പാലത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി. വി.വി.ബെന്നിയുടെ മേൽനോട്ടത്തിൽ ഇയാളെ പിടികൂടയത്.
ഇയാൾ മുമ്പും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലും മദ്യ വില്പനയ്ക്ക് കേസുകൾ നിലവിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
അനധികൃത മദ്യ വില്പന നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് മദ്യക്കച്ചവടം നടത്തിയവരുടെ നിലവിലെ അവസ്ഥ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കു ന്നതിനിടയിലാണ് ഇയാളുടെ അറസ്റ്റ്. ഈ വർഷത്തിൽ ഏകദേശം നാല്പതോളം മദ്യവില്പന കേസുകളാണ് പരപ്പനങ്ങാടി പോലീസ് മാത്രം പിടികൂടിയിട്ടുള്ളത്.
രാമനാട്ടുകര കൂട്ടുമൂച്ചി എന്നീ ബിവറേജസുകളിൽ നിന്നും ചെറിയ രൂപയ്ക്ക് വാങ്ങുന്ന മദ്യം ഒരു കുപ്പിക്ക് 150, 200 രൂപയും കൂടുതൽ വാങ്ങിയാണ് ഇയാൾ വില്പന നടത്തിയിരുന്നത്.

Leave a Reply

Your email address will not be published.