പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.


വള്ളിക്കുന്ന് : മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവ് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിലായി. കൊണ്ടോട്ടി അരൂർ സ്വദേശി എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് പിടിയിലായത്. ഇയാളിൽ നിന്നും ഏഴു ഗ്രാം എം.ഡി.എം.എയും ലഹരി ഇടപാട് നടത്തി കിട്ടിയ 86,900/- രൂപയും പിടിച്ചെടുത്തു.
കൊടക്കാട് കൂട്ടുമൂച്ചിയിൽ വെച്ചാണ് കാറുമായി ഇയാൾ പിടിയിലായത്. കൊണ്ടോട്ടി, പരപ്പനങ്ങാടി മേഖലകളിൽ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുകോടി കുഴൽപ്പണം തട്ടിയകേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവുകേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി.വൈ.എസ്.പി. വി.വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി സി.ഐ ജിനേഷ്, എസ് അരുൺ, താനൂർ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.