ഏകീകൃത സിവില്‍ കോഡ് : സി പി എമ്മുമായി സഹകരിക്കുമെന്ന് സമസ്ത


ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരളാ ജംയുത്തല്‍ ഉലമ വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കണോ വേണ്ടയോ എന്ന് മുസ്ലിംലീഗ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സമസ്ത കേരളാ ജംയുത്തല്‍ ഉലമ ഇക്കാര്യത്തില്‍ സി പി എമ്മുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയത്.
ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും യു ഡി എഫുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താനും സമസ്ത തെയ്യാറാണെന്നും അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ഒരു രാഷ്ട്രീയസംഘടനയല്ലാത്തത് കൊണ്ട് സി പിഎമ്മുമായി ഈ വിഷയത്തില്‍ സഹകരിക്കുന്നതില്‍ തെറ്റില്ലന്നാണ് മുസ്ലിം ലീഗ് വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം സമസ്തയില്‍ ഇപ്പോഴും പിണറായി വിജയനും സിപിഎമ്മിനും ഉളള സ്വാധീനം കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്.